CV Vs Resume: കരിക്കുലം വിറ്റേ ആണോ റെസ്യൂമേ ആണോ തിരഞ്ഞെടുക്കേണ്ടത്? ജോലിക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?
ഒരു വ്യക്തിയുടെ ഔദ്യോഗിക ജീവിതത്തിൻറെ സമ്പൂർണ വിവരണം അടങ്ങിയ രേഖയാണ് കരിക്കുലം വിറ്റേ.
)
കരിക്കുലം വിറ്റേ അല്ലെങ്കിൽ റെസ്യൂമെ തിരഞ്ഞെടുക്കുന്നത് ജോലിക്ക് അപേക്ഷിക്കുമ്പോൾ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. രണ്ട് രേഖകളും നിങ്ങളുടെ യോഗ്യതകളെ എടുത്തുകാണിക്കുന്നുണ്ടെങ്കിലും അവ വേറെവേറെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ, അവയുടെ ഘടനയും വ്യത്യസ്തമാണ്.
ഒരു വ്യക്തിയുടെ ഔദ്യോഗിക ജീവിതത്തിൻറെ സമ്പൂർണ വിവരണം അടങ്ങിയ രേഖയാണ് കരിക്കുലം വിറ്റേ അഥവാ സിവി. ഇതിൽ നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം, പ്രവൃത്തിപരിചയം, ഗവേഷണങ്ങൾ, പുരസ്കാരങ്ങൾ, വൻകിട പ്രോജക്ടുകൾ, മറ്റ് നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നു. പേജ് പരിധിയില്ലാത്ത ഈ രേഖ പ്രധാനമായും അക്കാദമിക്, ശാസ്ത്രീയ-ഗവേഷണ മേഖലകളിലെ ജോലികൾക്കാണ് ഉപയോഗിക്കുന്നത്.
യൂണിവേഴ്സിറ്റി അധ്യാപക തസ്തികകൾ, ഗവേഷണ ഫെല്ലോഷിപ്പുകൾ, പിഎച്ച്ഡി പ്രോഗ്രാമുകൾ, അല്ലെങ്കിൽ കൂടുതൽ വിഷയവിജ്ഞാനം ആവശ്യമായ ഏത് തസ്തികയിലേക്കും അപേക്ഷിക്കുമ്പോൾ സിവി ആണ് അനുയോജ്യം. നിങ്ങൾ അപേക്ഷിക്കുന്ന നിർദ്ദിഷ്ട ജോലിക്ക് അനുയോജ്യമായ കഴിവുകളും അനുഭവസമ്പത്തും മാത്രം ചുരുക്കി അവതരിപ്പിക്കുന്ന രേഖയാണ് റെസ്യൂമെ.
ഇതിൽ സാധാരണയായി ഒരു ചെറിയ ആമുഖം, പ്രധാന കഴിവുകൾ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസം, ആ ജോലിക്ക് അനുയോജ്യമായ നേട്ടങ്ങൾ എന്നിവ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്. ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്ന റെസ്യൂമേ പ്രധാനമായും കോർപ്പറേറ്റ്, സ്വകാര്യ മേഖലയിലെ ജോലികൾക്കാണ് ഉപയോഗിക്കുന്നത്.
ഐടി, മാർക്കറ്റിങ്, ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ, ക്രിയേറ്റീവ് മേഖലകൾ, അല്ലെങ്കിൽ മറ്റ് ജനറൽ ഓഫീസ് ജോലികൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ റെസ്യൂമെ ആണ് നൽകേണ്ടത്. നിങ്ങളുടെ പൂർണമായ കരിയർ ചരിത്രത്തേക്കാൾ നിങ്ങളുടെ പ്രധാന കഴിവുകളുടെ വേഗത്തിലുള്ള ഒരു സംഗ്രഹമാണ് ഈ തൊഴിൽദാതാക്കൾ ആഗ്രഹിക്കുന്നത്.
ദൈർഘ്യത്തിലും അവ തയ്യാറാക്കുന്നതിൻറെ പ്രധാന ഉദ്ദേശ്യത്തിലുമാണ് സിവിയും റെസ്യൂമയും തമ്മിലുള്ള പ്രധാന വ്യത്യാസം നിലനിൽക്കുന്നത്. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതിനാൽ സിവിക്ക് എത്ര പേജ് വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ റെസ്യൂമെ വളരെ ചുരുങ്ങിയതും ഓരോ ജോലിക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതുമാണ്.
ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്നത് നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അക്കാദമിക്, ശാസ്ത്രീയ അല്ലെങ്കിൽ ഗവേഷണ അധിഷ്ഠിത പദവികളിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ സിവി തന്നെയാണ് നൽകേണ്ടത്. എന്നാൽ, സ്വകാര്യ-കോർപ്പറേറ്റ് മേഖലയിലെ ജോലികൾക്കാണ് ശ്രമിക്കുന്നതെങ്കിൽ റെസ്യൂമെ ആണ് ശരിയായ തിരഞ്ഞെടുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)