വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 5 പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്!
Kozhikode Accident: സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇദിഹ് കയറുകയായിരുന്നു.
)
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. അപകടമുണ്ടായത് വെള്ളിമാടുകുന്നിൽ ലോ കോളേജിന് മുന്നിലാണ്.
അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ്. കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേശിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
അപകടം അണ്ടന്നത് ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു എന്നാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)