iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

SC Recruitment: സുപ്രീംകോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ ഒഴിവ്

സുപ്രീം കോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിലേക്ക് ഒഴിവ്. നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ്. ഈ പോസ്റ്റിലേക്ക് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സെപ്തംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ/ഐടി വിഷയങ്ങളിൽ BE/BTech എന്നിവയിലേതെങ്കിലും ബിരുദം ആവശ്യമാണ്.

കേന്ദ്ര/സംസ്ഥാന സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഹൈക്കോടതി എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.

Linux/Unix/Windows അഡ്മിനിസ്‌ട്രേഷനിലും Web Server, DHCP, DNS കോൺഫിഗറേഷൻ എന്നിവയിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അതുപോലെ ക്ലയന്റ്-സെർവർ, വെബ് ബേസ്ഡ് സാങ്കേതിക വിദ്യകൾ, LAN/WAN നെറ്റവർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം വേണം.

C++, Java, Python, PHP, MySQL, Postgres SQL, Oracle എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനാലിസിസ് ആൻഡ് ഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയവും വേണം. ഇത് കൂടാതെ പ്രോജക്റ്റ് ലൈഫെ സൈക്കിൾ ഘട്ടങ്ങളെക്കുറിച്ചും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

അപേക്ഷകന് 2026 ആഗസ്റ്റ് ഒന്നിനധികം 56 തികയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, ഹൈക്കോടതികൾ എന്നിവിദങ്ങളിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. അപേക്ഷകൾ Recruitment Cell, Supreme Court of India, Tilak Marg, New Delhi-110001' എന്ന വിലാസത്തിൽ ഈ മാസം 30 നകം അയക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.