Padayatra Movie: 32 വർഷത്തിന് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും, 'പദയാത്ര' ട്രെയിലർ പുറത്ത്
)
മലയാള സിനിമയുടെ മികച്ച സംവിധായകരുടെ പട്ടികയിലെ ആദ്യ നിരയിലാണ് അടൂർ ഗോപാലകൃഷ്ണന്റെ സ്ഥാനം. 2016-ൽ പുറത്തിറങ്ങിയ 'പിന്നെയും' ആണ് അടൂർ ഗോപാലകൃഷ്ണൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. പത്ത് വർഷത്തിന് ശേഷം അടൂർ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്.
32 വർഷത്തെ ഇടവേളകൾക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് 'പദയാത്ര'. അടൂർ ഗോപാലകൃഷ്ണൻ, കെ. വി. മോഹൻകുമാർ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം ഒരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ റിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
1993-ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിച്ചത്. ഇതിന് മുൻപ് 1989-ൽ പുറത്തുവന്ന 'മതിലുകൾ', 1987-ൽ പുറത്തിറങ്ങിയ 'അനന്തരം' എന്നീ ചിത്രങ്ങളിലും ഈ ജോഡി ഒന്നിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)