iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bandra Ott Release: തിയേറ്റർ റിലീസിന് 3 വർഷത്തിന് ശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; ദിലീപ് ചിത്രം സ്ട്രീമിങ് എന്ന് മുതൽ?

Entertainment

ദിലീപ് ചിത്രം ബാന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്റർ റിലീസിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്. 

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ‘ബാന്ദ്ര’. വലിയ ഹൈപ്പിൽ എത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ ആയിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷം ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ബാന്ദ്ര സ്ട്രീമിങ് എവിടെ, എപ്പോൾ?

സീ5 ആണ് ബാന്ദ്രയുടെ സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. നവംബർ 13 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രമാണിത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയായാണ് ദിലീപ് വേഷമിട്ടത്.

മുംബൈ അധോലോകത്തിന്റെയും സിനിമാ ലോകത്തിന്റെയും പശ്ചാത്തലത്തിലാണ് ബാന്ദ്ര ഒരുക്കിയത്. 1993 ൽ മുംബൈയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നടി ദിവ്യ ഭാരതിയുടെ ജീവിതത്തിൽ നിന്നാണ് ബാന്ദ്ര പ്രചോദനം ഉൾക്കൊണ്ടത്. ബോളിവുഡ് താരമായ താര ജാനകിയുടെ ഉയർച്ചയും മരണവുമാണ് ബാന്ദ്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. വിവേക് ഹർഷനായിരുന്നു എഡിറ്റിങ് നിർവഹിച്ചത്.

വിവിധ ഭാഷകളിലും വ്യത്യസ്ത വിഭാഗങ്ങളിലുമുള്ള മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ZEE5 എപ്പോഴും മുൻഗണന നൽകുന്നത്.'ബാന്ദ്ര' മലയാളം ZEE5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.