iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CM VD Satheesan: വിവിധ ബില്ലുകൾക്ക് മന്ത്രിസഭാ അംഗീകാരം; കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്ന് മുഖ്യമന്ത്രി

Thiruvananthapuram

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ കോടതി നടപടി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അം​ഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ബില്ലുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. എൽപിഎസ്‌ടി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന നിർദേശം തള്ളിക്കളഞ്ഞു.

സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. 1:25 എന്ന അനുപാതം നടപ്പാക്കിയാലും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമില്ല. ഇല്ലാത്ത തസ്തികകളിൽ എങ്ങനെയാണ് നിയമനം നടത്താൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ ഈ സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സഭാതര്‍ക്കം വഷളാകാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. ബോര്‍ഡ് കോര്‍പറേഷൻ വിഭജനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച അന്തിമഘട്ടത്തിൽ നിൽക്കുകയാണ്.

നിലവിൽ കോണ്‍ഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളിൽ മറുപടി നൽകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയിൽ നടക്കുന്ന ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. മറുപടി കെപിസിസി പ്രസിഡന്‍റിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനും സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യാജവാര്‍ത്തകളെല്ലാം വരുന്നത് ഒരു കേന്ദ്രത്തിൽ നിന്നാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.