Director Vinayan: 3D ഫാന്റസി ചിത്രവുമായി വിനയൻ; ടൈറ്റിൽ പ്രഖ്യാപനം ഉടൻ, നാല് ഷെഡ്യൂളുകളിലായി ചിത്രീകരണം
വിനയൻറെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ 3ഡി ഫാൻറസി ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് ഉടനുണ്ടാകും.
)
തന്റെ പുതിയ ഫാന്റസി ചിത്രത്തിന്റെ വിശേങ്ങൾ പങ്കുവെച്ച് സംവിധായകൻ വിനയൻ. 3ഡിയിൽ ആണ് വിനയന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിങ്, പ്രീ- പ്രൊഡക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
വിനയന്റെ എഫ്ബി പോസ്റ്റ്
പുതിയ ഫാന്റസി ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു…
ദൃശ്യ ചാരുതയുടെ കാഴ്ച പരമാവധി പ്രേക്ഷകർക്ക് ലഭിക്കുവാൻ 3D യിലാണ് ചിത്രം ഒരുക്കുന്നത്…
വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ഈ ഹൈബ്രിഡ് സിനിമ മൂന്നോ നാലോ ഷെഡ്യൂളുകൾ ആയിട്ടായിരിക്കും പൂർത്തിയാകുക..
ദുബായിൽ ബിസിനസ്സ് നടത്തുന്ന വ്യവസായ പ്രമുഖൻ
ഹാരിസ്സ് കാച്ചൻചേരി ഈ വലിയ നിർമ്മാണ ഉദ്യമത്തിൽ കൂടെയുണ്ടന്നുള്ള സന്തോഷകരമായ വാർത്ത ഏവരേയും അറിയിക്കട്ടേ..
ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നവംബറിൽ സെക്കന്റ് ഷെഡ്യൂൾ ആരംഭിക്കുന്നതോടെ നടക്കും.. സിനിമയുടെ മറ്റ് വിവരങ്ങൾ അന്നു മാത്രമേ നിങ്ങളിലേക്ക് പൂർണ്ണമായിട്ട് എത്തുകയുള്ളു..
എന്നും എന്റെ വ്യത്യസ്തങ്ങളായ സിനിമകളെ സ്വീകരിച്ചിട്ടുള്ള നിങ്ങൾ ഈ പുതിയ ഫാന്റസി ചിത്രത്തേയും അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ... നന്ദി…
കൂറ്റൻ ശിവലിംഗത്തിന്റെ മാതൃകയിലുള്ള സെറ്റിന് മുന്നിൽനിന്നുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം വിനയൻ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ചിത്രം 2027ൽ തിയേറ്ററിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ 200-ലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കും. മലയാളത്തിലെ 20-ഓളം യുവനടീനടന്മാരും ചിത്രത്തിൽ അഭിനയിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
)
)
)
)
)
)
)
)