iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Building Collapsed: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

National

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ ചൌരി ബസാർ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഷീഷ് മഹലിലാണ് അപകടമുണ്ടായത്. രാവിലെ 9.50ന് ആണ് അപകടമുണ്ടായതായി വിവരം ലഭിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ എത്തി സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.

പൈവാലൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. മൂന്ന് നില കെട്ടിടത്തിൻറെ വിവിധ നിലകളിലെ കോൺക്രീറ്റ് മേൽക്കൂരകൾ തകർന്നതായും കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും സ്ഥിരീകരിച്ചു.

ആവർത്തിച്ചുള്ള ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ ഡൽഹി സർക്കാരും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും പരാജയമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സൌരഭ് ഭരദ്വാജ് പറഞ്ഞു. കെട്ടിടങ്ങൾ തകർന്നുവീഴുന്നത് നിരവധി തവണയായതോടെ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങളും ശക്തമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.