iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Deepika Padukone: സെപ്റ്റംബര്‍ സന്തോഷം പങ്കുവെച്ച് രണ്‍വീറും ദീപികയും, ആശംസകളുമായി ആരാധകര്‍

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വീണ്ടും മാതാപിതാക്കളായി. ഇരുവര്‍ക്കും രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു. സെപ്റ്റംബര്‍ 19-നാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താര ദമ്പതികള്‍ ആരാധകരുമായി സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

ഇവരുടെ മൂത്ത മകള്‍ ദുവ പദുക്കോണ്‍ സിങ് ജനിച്ചത് 2024 സെപ്റ്റംബര്‍ 8-നാണ്. ഇപ്പോള്‍ രണ്ടാമത്ത് കുഞ്ഞും ജനിച്ചിരിക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. മാത്രമല്ല രാധാകൃഷ്ണന്മാരുടെ പ്രണയത്തിന്റെയും ഭക്തിയുടെയും പ്രതീകമായി കണക്കാക്കുന്ന രാധാഷ്ടമി ദിനത്തിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്.

രൺവീർ സിങ്ങും ദീപികയും കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മൂത്ത മകൾ ദുവയുടെ ജനനത്തിന് തൊട്ടുമുമ്പും ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ദുവയുടെ രണ്ടാം പിറന്നാള്‍ ദിവസം ദീപിക കുടുംബത്തോടൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് മെറ്റേണിറ്റി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഏപ്രിലിലാണ് ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ദുവ കയ്യിൽ പിടിച്ചിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

2018 നവംബറിലാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇറ്റലിയിലെ ലേക്ക് കോമോയിൽ വിവാഹിതരായത്. നവംബര്‍ 14-ന് ദീപികയുടെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള കൊങ്കണി/കന്നഡ രീതിയിലുള്ള വിവാഹവും നവംബര്‍ 15-ന് രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള സിഖ്/പഞ്ചാബി രീതിയിലുള്ള വിവാഹവുമായിരുന്നു നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.