Veeramani Trend: മധുരം ചോദിച്ചുവാങ്ങി പിന്നെ കിട്ടിയതോ ടിവി മുതല്‍ പീരങ്കി വരെ! ഒടുവില്‍ പെരുവഴിയിലായി വ്ലോഗര്‍
മധുരം ചോദിച്ചുവാങ്ങിയ വ്ലോഗര്‍ക്ക് സോഷ്യല്‍ മീഡിയയുടെ വകയായി കിട്ടിയത് എട്ടിന്റെ പണി
)
സമ്മാനങ്ങൾ ലഭിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. തങ്ങൾക്ക് ആവശ്യമുള്ള സാധനം എന്താണെന്ന് ആദ്യമേ തന്നെ അറിയിച്ച് സമ്മാനം ചോദിച്ചു വാങ്ങുന്ന ചിലരുണ്ട്. അത്തരത്തിൽ ചോദിച്ചു വാങ്ങിയ ഒരു സമ്മാനം കാരണം പണി കിട്ടിയിരിക്കുന്നത് മധുര സ്വദേശിയായ വ്ലോഗർ വീരമണിക്കാണ്.
ദീപാവലി അല്ലേ വരുന്നത് വീരമണിക്ക് മധുരം കഴിക്കാൻ ഒരാഗ്രഹം. വരുംവരായ്കകൾ ആലോചിക്കാതെ അയാൾ ഒരു മണ്ടത്തരം കാണിച്ചു. തന്റെ ഒരു വീഡിയോയിൽ വീരമണി ആരെങ്കിലും കുറച്ച് മധുരപലഹാരങ്ങൾ വാങ്ങി നൽകാമോ എന്ന് അഭ്യർത്ഥിച്ചു. ഇതിനായി ഫോൺ നമ്പറും വിലാസവുമടക്കമുള്ള വിവരങ്ങൾ വ്ലോഗർ പങ്കുവെച്ചു. വീരമണിയുടെ ആഗ്രഹം പോലെ അഞ്ച് പൈസ കൊടുക്കാതെ വീടിന്റെ മുറ്റത്ത് മധുരപലഹാരങ്ങൾ എത്തി. ഈ സന്തോഷം വീരമണി വീഡിയോയിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പിന്നീട് അങ്ങോട്ട് വീരമണി ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളാണ് ഉണ്ടായത്.
ടിവി, ഫ്രിഡ്ജ്, അലമാര, സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ എന്നിങ്ങനെ ഒന്നൊന്നായി ആമസോണും ഫ്ലിപ്കാർട്ടും വീടിന്റെ മുന്നിൽ കൊണ്ടുവന്ന് നിരത്തി. പക്ഷെ ഇവയുടെയെല്ലാം പണം ക്യാഷ് ഓൺ ഡെലിവറിയാണ്! ടിവിയുടെ മാത്രം വില 1.69 ലക്ഷം രൂപ! സ്വിഗ്ഗിയും സൊമാറ്റോയും ഓർഡറുകളുമായി നിരന്നു! ഒരു ദിവസം 70 മട്ടൻ ബിരിയാണി വരെ തുടർച്ചയായി വീടിനു മുന്നിലെത്താൻ തുടങ്ങി. എല്ലാം ക്യാഷ് ഓൺ ഡെലിവറി! പണം നൽകാൻ ഇല്ലാത്തതിനാൽ എല്ലാം തിരിച്ചയക്കാൻ പാവം വ്ലോഗർ പാടുപെട്ടു.
വൃക്ക ദാനത്തിനായി വരെ വീരമണിയുടെ നമ്പർ പലരും പോസ്റ്റ് ചെയ്തു! ബ്ലഡ് ടെസ്റ്റിന് വരാൻ ആശുപത്രികൾ മാറിമാറി വിളിക്കുകയാണ് വീരമണിയെ. എന്തിന് പറയുന്നു ആരൊക്കയോ മാട്രിമോണിയിൽ വരെ വീരമണിയുടെ പേര് രജിസ്റ്റർ ചെയ്തു.
ചില വിരുതന്മാർ പീരങ്കിയും ജെസിബിയും ഓർഡർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് വരെ വീരമണിക്ക് അയച്ചുകൊടുത്തു. നിവൃത്തിയില്ലാതെ വീട് വിട്ട് യാത്രയിലാണ് വീരമണി. ഈ കാര്യങ്ങളെല്ലാം വീരമണി യൂട്യൂബ് ഷോട്ട്സിലൂടെ ആളുകളെ അറിയിക്കുന്നുണ്ട്. ഇതിലും വലിയ പണി വീരമണിക്ക് കിട്ടാനുണ്ടോ?
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)