SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Strait Of Hormuz: ഹോർമുസിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 നാവികർക്ക് പരിക്ക്

International

ഒമാൻ തീരത്ത് ഇന്ധന ടാങ്കറിന് നേരെ ആക്രമണം. 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

Edited by Karthika V Updated by Karthika V
Published: Oct 06, 2026, 07:26 PM | Updated: Oct 06, 2026, 07:26 PM

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും വിദേശ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ഒമാൻ തീരത്തിന് സമീപത്തുവെച്ചുണ്ടായ ആക്രമണത്തിൽ 12 നാവികർക്ക് പരിക്കേറ്റു. ഇതിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പനാമ പതാക വഹിച്ചുള്ള 'എംടി ഓൺ പീസ്' എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. പരിക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണ്. ഇവരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ കസബയിലെത്തിച്ച് പ്രാദേശിക ആശുപത്രിയിൽ അടിയന്തര ചികിത്സ ഉറപ്പാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നാവികരെ വേഗത്തിൽ ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. അന്താരാഷ്ട്ര സമുദ്രപാതകളിലെ വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും സമുദ്ര വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം ഹോർമുസ് തീരത്ത് ഇറാൻ സുരക്ഷ കൂട്ടിയിട്ടുണ്ട്. അമേരിക്ക ഇനി ആക്രമണത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അത് വൻ നാശത്തിന് കാരണമാകുമെന്നും ഇറാൻ നാഷണൽ സെക്യൂരിറ്റി കമ്മിഷൻ ചെയർമാൻ ഇബ്രാഹിം അസീസി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author