US Air Force: യുഎസ് വ്യോമസേനയുടെ ക്ലൗഡ് വൺ പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു; സൈനിക രഹസ്യങ്ങൾ ചോർന്നെന്ന് ആശങ്ക!
സോഫ്റ്റ്വെയർ ഹാക്ക് ചെയ്തതിന് പിന്നിൽ ആരാണെന്നോ വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നും വ്യക്തത വന്നിട്ടില്ല.
അമേരിക്കൻ വ്യോമസേന ഉപയോഗിക്കുന്ന ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനത്തിൽ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അനധികൃത നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്ലാറ്റ്ഫോമിൻറെ പ്രവർത്തനങ്ങളിൽ വ്യാപകമായ തടസങ്ങൾ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
ഈ ആക്രമണം നിർണായക വിവരങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. സോഫ്റ്റ്വെയറിലെ പോരായ്മകൾ ഉപയോഗപ്പെടുത്തി നിയന്ത്രണ സംവിധാനങ്ങൾ പിടിച്ചെടുക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എത്രത്തോളം ആഴത്തിലുള്ള ഹാക്കിങ്ങാണ് നടന്നതെന്നോ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്നോ നിലവിൽ വ്യക്തതയില്ല. വിഷയത്തിൽ യുഎസ് വ്യോമസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വ്യോമസേനയുടെ ഐടി സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി 2017ൽ ആണ് ക്ലൌഡ് വൺ എന്ന പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചത്. ആഗോളതലത്തിൽ ഇരുന്നൂറിലധികം വ്യോമസേന കേന്ദ്രങ്ങളിലായി ബോംബുകളും മിസൈലുകളും നിരീക്ഷിക്കുന്ന തിയേറ്റർ ഇൻറഗ്രേറ്റഡ് കോംബാറ്റ് മ്യൂണിഷൻസ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതും ഈ സംവിധാനം വഴിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.