iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Saudi Arabia: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഹൂതികൾ; ദൃശ്യങ്ങൾ പുറത്തുവിട്ടു

യെമനിലെ മാർബ് പ്രവിശ്യയിൽ വച്ച് സൌദി റോയൽ എയർഫോഴ്സിൻറെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. പ്രാദേശികമായി നിർമിച്ച സർഫെയ്സ് ടു എയർ (എസ്എഎം) ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നും സരീ പറഞ്ഞു.

ഈ ആഴ്ചയിൽ സൌദി സഖ്യസേന 450ൽ അധികം തവണ വ്യോമാക്രമണങ്ങൾ നടത്തിയതായി സരീ ആരോപിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ തിരഞ്ഞെത്തിയ സൌദി സേനയുടെ എഫ്-15, ടൈഫൂൺ വിമാനങ്ങളെ ഇതേ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തങ്ങൾ തിരിച്ചയച്ചതായും ഹൂതികൾ അവകാശപ്പെട്ടു.

മെക്ക ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഹൂതികൾ

ഇസ്ലാമിൻറെ വിശുദ്ധ നഗരമായ മെക്ക ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയെന്ന സൌദി സഖ്യസേനയുടെ ആരോപണം തള്ളി ഹൂതി വക്താവ്. മെക്ക ഉൾപ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങൾക്ക് തങ്ങളിൽ നിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും തങ്ങളുടെ ആക്രമണങ്ങൾ സൌദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും യഹ്യ സരീ പറഞ്ഞു.

കൂടുതൽ ആക്രമണങ്ങൾ

അതേസമയം, സൌദി അറേബ്യയിലെ ഖമീസ് മുഷൈതിലുള്ള സൈനിക താവളത്തിനും യാൻബുവിലെ അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചും സൌദി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.