SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ഒമാനിൽ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം, 2 ഇന്ത്യൻ നാവികരെ കാണാനില്ല, അപലപിച്ച് വിദേശകാര്യ മന്ത്രാലയം

International

'Attacks must cease': ഒമാൻ തീരത്ത് ഇന്ത്യൻ ക്രൂ അംഗങ്ങളുമായി പോയ മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 12, 2026, 09:18 AM | Updated: Oct 12, 2026, 09:18 AM

ദുബായ്: ഒമാനിലെ സോഹർ ആങ്കറേജിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. ആക്രമണം നടന്നത് 11 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച നിക്കരാഗ്വ പതാകയേന്തിയ ടാങ്കർ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിലാണ്. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി.

11 പേരിൽ 9 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം നടത്തുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച കപ്പലിന് നേരെ സോഹാര്‍ ആങ്കറേജില്‍ വെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എക്‌സിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം കാണാതായവരെ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഒമാൻ എംബസിയും അറിയിച്ചിട്ടുണ്ട്.

ഒമാൻ തീരത്ത് ഇന്ത്യൻ ക്രൂ അംഗങ്ങളുമായി പോയ മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം എന്നത് ശ്രദ്ധേയം. ഒക്ടോബർ 6 ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു പ്രൊജക്‌ടൈലിൽ ഇടിച്ച പനാമ പതാകയുള്ള എംടി ഓൺ പീസ് എന്ന വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഇത്തരത്തിൽ കപ്പലിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷത്തിന് അടിയന്തിരമായ പരിഹാരം ഉണ്ടാകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author