SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Indian-Origin Couple Donation: അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് പുതിയ എഐ കോളേജ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ നല്‍കിയ സംഭാവന 190 കോടി!

അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ ദമ്പതികളുടെ കോടികളുടെ സംഭാവന

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 10, 2026, 12:40 PM | Updated: Sep 10, 2026, 12:40 PM

ടെക്സസ്: നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് കോളേജ് സ്ഥാപിക്കുന്നതിനായി 20 മില്യൺ ഡോളർ (190.25 കോടി) സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ. അനുരാധ- വികാസ് സിൻഹ എന്നിവരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംഭാവന നൽകിയത്.

പുതിയ കോളേജിന് അനുരാധ-വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്ന് പേരിടുമെന്ന് സർവകലാശാല പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിംഗ് ടെക്നോളജീസ് തുടങ്ങിയ ആധുനിക വിഷയങ്ങളിലെ പഠനത്തിനും ഗവേഷണത്തിനുമുള്ള പ്രധാന കേന്ദ്രമായി കോളേജ് പ്രവർത്തിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ് അറിയിച്ചു. മാത്രമല്ല സംഭാവന തുക ഉപയോഗിച്ച് ആറ് സ്ഥിര ഫണ്ടുകളും യൂണിവേഴ്സിറ്റി രൂപീകരിക്കും. ഇവ സ്കോളർഷിപ്പുകൾ, പ്രൊഫസർഷിപ്പുകൾ, കോളേജ് നേതൃത്വം, സംരംഭകത്വവും ഇൻകുബേഷനും, നൂതന ഗവേഷണങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കും.

ഇന്ത്യയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് വികാസ് സിൻഹ അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. വികാസ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടർന്ന് 2023-ൽ യുഎൻടിയിൽ നിന്നാണ് വികാസ് സിൻഹ ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. ബ്രോഡ്കോമിന്റെ (Broadcom) മെയിൻഫ്രെയിം സോഫ്റ്റ്‍വെയർ ഡിവിഷന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം യുഎൻടിയി കോളേജ് ഓഫ് ഇൻഫർമേഷൻ ലീഡർഷിപ്പ് ബോർഡിൽ അംഗമായി സേവനമനുഷ്ടിക്കുന്നുണ്ട്.

യുഎസ് കുടിയേറ്റക്കാരും വിദ്യാർത്ഥികളും എന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങളാണ് ഈ സംഭാവന നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വികാസ് പറയുന്നു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഭാവന അവസരങ്ങളെ മറ്റുള്ളവരിലേക്കും എത്തിക്കുക എന്നതാണ്. കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിന്റെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത് സ്വപ്നങ്ങള്‍ നിർമ്മിക്കാൻ സഹായിക്കുകയാണെന്ന് തിരിച്ചറിയുകയാണ്.' നമ്മുടെ തലമുറയിലെ ഏറ്റവും നിർണായകമായ സാങ്കേതിക വിദ്യകളിൽ ഒന്നായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന് പറഞ്ഞ വികാസ് എഐയുടെ ഭാവിയെ രൂപപ്പെടുത്തുന്നവരെ വാർത്തെടുക്കുന്നതിൽ സർവകലാശാലകൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. എല്ലാ പിന്തുണയുമായി അനുരാധ-വികാസ് സിൻഹ ദമ്പതികളുടെ മകൻ സൂരജ് ഒപ്പമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

TAGS:

About the Author