Florida Jet Crash: ഫ്ളോറിഡയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് 9 പേർക്ക് ദാരുണാന്ത്യം
ടെക്സാസിലെ ഓസ്റ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ബഹാമാസിലെ നോർത്ത് എല്യൂതെറ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.
വാഷിംഗ്‌ടൺ: ഫ്ലോറിഡയിലെ പാംബീച്ച് കൗണ്ടിയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് 9 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പെട്ടത് ഓസ്റ്റിനിൽ നിന്നും ബഹാമാസിലേക്ക് പോയ വിമാനമായിരുന്നു.
അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്നാണ് റിപ്പോർട്ട്. ഇത് അമേരിക്കയിൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ വിമാന അപകടമാണ്. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അകടത്തിന് മുൻപ് ലഭിച്ച പൈലറ്റിന്റെ അവസാന സന്ദേശം 'ഞങ്ങൾ തകർന്നു വീഴാൻ പോകുന്നു' എന്നതായിരുന്നു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 9 പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വിമാനത്തിൽ ഐസ് രൂപപ്പെട്ടതായി പൈലറ്റ് ഇടയ്ക്ക് ട്രാഫിക് കൺട്രോളിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. 35000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു ഇത്. തുടർന്ന് പൈലറ്റ് കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ അനുമതി ചോദിച്ചെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴോട്ട് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിമാനം ഒരു മിനിറ്റിനുള്ളിൽ നിലംപതിച്ചു എന്നാണ്.
റോഡിന് സമീപം പതിച്ച വിമാനം വലിയ അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നിലവിൽ വൈറലാകുകയാണ്. അപകടത്തെ തടുർന്ന് കനത്ത കറുത്ത പുക സ്ഥലത്തെ മൂടിയതും വീഡിയോയിൽ കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.