SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Warning: ഇറാനെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്കയുടെ ഭീഷണി

ഇറാനുമേൽ കനത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെ അമേരിക്ക ഭീഷണി ഉയർത്തിയത്.

Written By Roniya Baby Updated by Roniya Baby
Published: Sep 03, 2026, 03:21 PM | Updated: Sep 03, 2026, 03:21 PM

ഇറാനുമേൽ കനത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെ ഭീഷണി ഉയർത്തി അമേരിക്ക. അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്നതിനെതിരെയും ഇറാന് വരുമാന മാർഗങ്ങൾ ഉണ്ടാക്കി നൽകുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനെതിരെയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കുള്ളിലാണ് റൂബിയോയുടെ പ്രതികരണം. ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറുകൾ ഒന്നും തന്നെ ഉള്ളതായി തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റൂബിയോ വ്യക്തമാക്കി. എങ്കിലും ഇറാൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താനും വിദേശനയം സ്വീകരിക്കാനും എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് റൂബിയോ പറഞ്ഞു.

എന്നാൽ, നയതന്ത്രബന്ധങ്ങൾ അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ യുഎസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാൻറെ സാമ്പത്തിക മേഖലയിൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് യുഎസിൻറെ മുന്നറിയിപ്പ്.

ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ തുടരുന്നത് തങ്ങൾക്ക് മേലും ഉപരോധങ്ങൾക്ക് വഴിവയ്ക്കുമെന്ന് അമേരിക്ക മറ്റ് രാജ്യങ്ങൾക്കും വ്യാപാരങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായി ബന്ധം നിലനിർത്തുന്നതും അവരെ സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് മറികടന്ന് വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് റൂബിയോ പറഞ്ഞു. ഉപരോധങ്ങൾ മറികടന്ന് ഇറാനെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാർക്കോ റൂബിയോ ആവർത്തിച്ചു.

ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ മുന്നറിയിപ്പ്. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഇന്ത്യ-ഇറാൻ ബന്ധം വിലയിരുത്തി. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനുള്ള വഴികളെ സംബന്ധിച്ച് ചർച്ച ചെയ്തു. പടിഞ്ഞാറൻ ഏഷ്യയിലെ നിലവിലെ സംഘർഷങ്ങളെ സംബന്ധിച്ചും വാണിജ്യ കപ്പലുകളിലെ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇരു നേതാക്കളും പങ്കുവച്ചു.

ഇറാനുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധം വർധിപ്പിക്കാൻ പുതിയ മേഖലകൾ കണ്ടെത്താൻ താത്പര്യമുണ്ടെന്നും ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചതായും ചർച്ചകളിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും ആണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author