SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

S Jaishankar: 'ഭീകരരാജ്യമാണ് എന്നോട് ചോദിക്കുന്നത്'; പാക് മാധ്യമപ്രവർത്തകന് ചുട്ടമറുപടിയുമായി എസ്. ജയശങ്കർ

പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

Written By Mekha P Panicker Updated by Karthika V
Published: Sep 26, 2026, 01:11 PM | Updated: Sep 26, 2026, 01:11 PM

പാക് മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകി ഇന്ത്യൻ വി​ദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 81-ാം സമ്മേളനത്തിന്റെ ഭാ​ഗമായി ന്യൂയോർക്കിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ജയശങ്കർ. കപ്പലുകളുടെയും നാവികരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട 'ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ്' വിഷയത്തിലായിരുന്നു വാര്‍ത്താസമ്മേളനം. ലൈബീരിയയുടെ വിദേശകാര്യമന്ത്രി സാറ ബെസോവോ നയാന്റിയും ജയശങ്കറിനോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്തു.

ചോദ്യോത്തരങ്ങളില്ല, പ്രസ്താവനകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമ്മേളനത്തിന്റെ അവസാനം പാക് മാധ്യമപ്രവര്‍ത്തകന്‍ അനുമതിയില്ലാതെ ചോദ്യവുമായി രംഗത്തെുകയായിരുന്നു. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ എപ്പോഴാണ് നിര്‍ത്തുകയെന്നായിരുന്നു പാക് മാധ്യമപ്രവർത്തകൻറെ ചോദ്യം. ഒരു തീവ്രവാദ രാജ്യമാണ് തന്നോട് ഇത്തരം ചോദ്യം ചോദിക്കുന്നതെന്ന് ജയശങ്കർ തിരിച്ചടിച്ചു. നിങ്ങൾക്കുള്ള മറുപടി വളരെ വ്യക്തമായി ലഭിച്ചുകഴിഞ്ഞല്ലോയെന്ന് ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയായ ഹരീഷ് പർവതനേനി പാക് മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന് നല്‍കാന്‍ മറുപടിയെന്നും ഉണ്ടായിരുന്നില്ല.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. മറ്റുള്ളവരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കാനും ഭീകരവാദത്തെ സഹായിക്കാനും നിൽക്കാതെ സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വികസനവും പരിഹരിക്കാൻ പാകിസ്ഥാൻ നോക്കണമെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി വ്യക്തമാക്കി.

പാക് അധീന കശ്മീരിൽ ഭക്ഷണവും മരുന്നും കിട്ടാതെ ജനം സമരം ചെയ്തപ്പോൾ സർക്കാർ അത് തടയുകയും സമരത്തിൽ നിരവധി സാധാരണക്കാർ കൊല്ലുകയും ചെയ്ത കാര്യം ഇന്ത്യ തുറന്നുകാട്ടി. സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെക്കാൻ പാകിസ്ഥാൻ നടത്തുന്ന നാടകങ്ങൾ ജനം തിരിച്ചറിയുന്നുണ്ടെന്നും കൗൺസിലിന്റെ കർശന പരിശോധനയ്ക്ക് ഏറ്റവും അർഹതയുള്ളത് പാകിസ്ഥാനാണെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author