iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Saudi Arabia Car Accident: സൌദിയിൽ കാർ അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International

തായിഫ്-റാനിയ പാതയിൽ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം തലകീഴായി മറിയുകയായിരുന്നു.

റിയാദ്: സൌദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനിയായ ജെയ്സി മോൾ മാത്യു (36), കുറുമല്ലൂർ അഞ്ചാകുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരണപ്പെട്ട മലയാളികൾ.

ഇവരോടൊപ്പം കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി (36), ഹെപ്സിബ (33) എന്നീ സഹപ്രവർത്തകരും വാഹനം ഓടിച്ചിരുന്ന സൌദി സ്വദേശിയുമാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. തായിഫ്-റാനിയ പാതയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു.

തായിഫ് ഗവർണറേറ്റിന് കീഴിലുള്ള അൽ ഗാഫ, അൽ അവെയ്ല ക്ലിനിക്കുകളിലെ ജീവനക്കാരായ ഇവർ ഒഴിവുദിനത്തിൽ ഷോപ്പിങ്ങിനായി പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത്. നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.