Skydance: പരാമൗണ്ടും വാർണർ ബ്രോസും 9 ലക്ഷം കോടി രൂപയ്ക്ക് ഒന്നിക്കുന്നു; പുതിയ പേര് 'സ്‌കൈഡാൻസ്'
110 ബില്യൺ ഡോളറിന്റെ ഭീമമായ ലയനത്തിലൂടെ പരാമൗണ്ടും വാർണർ ബ്രോസ് ഡിസ്കവറിയും ഒന്നിക്കുന്നു. പുതിയ കമ്പനിയുടെ പേര് 'സ്‌കൈഡാൻസ്'.
)
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ കുത്തക അവസാനിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. പരാമൗണ്ടും (Paramount) വാർണർ ബ്രോസ് ഡിസ്കവറിയും (Warner Bros. Discovery) തമ്മിലുള്ള ലയനം ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ലയനത്തിന് ശേഷം രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ പേര് 'സ്കൈഡാൻസ്' (Skydance) എന്നായിരിക്കുമെന്ന് സിഇഒ ഡേവിഡ് എലിസൺ പ്രഖ്യാപിച്ചു. ഒക്ടോബർ 6ന് കമ്പനിയുടെ ലയനം പ്രാബല്യത്തിൽ വരും.
2006-ൽ ഡേവിഡ് എലിസൺ സ്ഥാപിച്ച പ്രൊഡക്ഷൻ കമ്പനിയുടെ പേരാണ് 'സ്കൈഡാൻസ്'. വിമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യവും 'സ്‌കൈഡാൻസിങ്' എന്ന എയറോബാറ്റിക്സ് പ്രകടനവുമാണ് ഈ പേരിടാൻ പ്രചോദനമായത്.
പരാമൗണ്ട് (CBS, നിക്കലോഡിയൻ, എംടിവി, പരാമൗണ്ട്+), വാർണർ ബ്രോസ് (എച്ച്ബിഒ, സിഎൻഎൻ, ഡിസി സ്റ്റുഡിയോസ്, വാർണർ ബ്രോസ് പിക്ചേഴ്സ്, മാക്സ്) എന്നിവയുടെ കീഴിലുള്ള പ്രശസ്തമായ ചലച്ചിത്രങ്ങൾ, പരമ്പരകൾ, വാർത്താ ചാനലുകൾ, സ്പോർട്സ് എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ ഈ ലയനം സഹായിക്കും. രണ്ട് കമ്പനികൾ ഒന്നാകുമ്പോൾ സാങ്കേതികവിദ്യ, പ്രൊഡക്ഷൻ, മറ്റ് കോർപ്പറേറ്റ് പ്രവർത്തനങ്ങൾ എന്നിവയിലെ അനാവശ്യ ചെലവുകൾ ഒഴിവാക്കാനും പരമാവധി ലാഭം ഉണ്ടാക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സിനിമകളുടെ നിർമ്മാണം, വിതരണം, ടെലിവിഷൻ നെറ്റ്‌വർക്കുകൾ എന്നിവയിൽ കൂടുതൽ കരുത്താർജ്ജിച്ച് വിപണിയിലെ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുക എന്നതാണ് ഡേവിഡ് എലിസന്റെയും കൂട്ടരുടെയും ലക്ഷ്യം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മീഡിയ ബിസിനസ്സ് ലയനങ്ങളിൽ ഒന്നാണ് പരാമൗണ്ടിന്റെയും വാർണർ ബ്രോസ് ഡിസ്കവറിയുടെയും ലയനം. ഏകദേശം 110 ബില്യൺ ഡോളറിനും 111 ബില്യൺ ഡോളറിനും ഇടയിലാണ് ലയനത്തുക. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 9 ലക്ഷം കോടിയിലധികം വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)