Us Tariff on Russian Oil Buyers: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം
റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ആശ്വാസം. ഉപരോധനങ്ങളില്‍ അമേരിക്ക താത്കാലിക ഇളവ് നല്‍കി.
റഷ്യയുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മുകളിൽ ചുമത്തിയിരുന്ന ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലിക ഇളവ് നൽകി. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ തീരുമാനം.
പ്രധാന താരിഫ് നടപടികൾ നിലവിൽ വരുന്നതിന് തൊട്ടുമുമ്പാണ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ലിൻഡ്സി ഒ. ഗ്രഹാം സാൻക്ഷണിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന നിയമത്തിൽ ട്രംപ് ഒപ്പുവെച്ച് ഒരു മാസം തികയുന്നതിന് മുമ്പാണ് നടപടി. റഷ്യയുടെ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരം ഈ നിയമം യുഎസ് പ്രസിഡന്റിന് നൽകിയിരുന്നു.
പുതിയ ഉത്തരവിലൂടെ നിയമത്തിലെ ചില കടുത്ത വ്യവസ്ഥകൾ മാത്രമാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ റഷ്യക്കെതിരെയുള്ള എല്ലാ ഉപരോധങ്ങളും പൂർണ്ണമായി എടുത്തുകളഞ്ഞിട്ടില്ല. റഷ്യയിൽ നിന്ന് വാതകം വാങ്ങുന്ന രാജ്യങ്ങളെ അമേരിക്ക കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
റഷ്യ- ഉക്രെയ്ൻ യുദ്ധത്തോടുള്ള ട്രംപിന്റെ സമീപനത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ട്രംപ് ചർച്ചകൾ നടത്തിവരികയാണ്. മാത്രമല്ല ഉക്രെനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കിയെ ട്രംപ് പരസ്യമായി വിമർശിക്കുകയും അദ്ദേഹത്തിന്റ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.