SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

UAE Job Seeker Visa: സ്പോൺസറില്ലാതെ ഇനി ഗൾഫിൽ ജോലി തേടാം...

യു.എ.ഇ ജോബ് സീക്കർ വിസ വഴി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാജ്യത്ത് നേരിട്ടെത്തി തൊഴിൽ അവസരങ്ങൾ തേടാൻ അവസരം നൽകുന്നു.

Written By Mekha P Panicker Updated by Roniya Baby
Published: Sep 11, 2026, 06:41 PM | Updated: Sep 11, 2026, 06:41 PM

യുഎഇയിൽ ഒരു ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ ജോലികാര്യത്തിന് ഇനി ഒരു സ്പോൺസറുടെയോ ഏജൻസിയുടെയോ ആവശ്യം വേണ്ടിവരില്ല. നിങ്ങൾക്ക് നേരിട്ട് തന്നെ യുഎഇയിൽ ജോലി അന്വേഷിക്കാം. യുഎഇ ജോബ് സീക്കർ വിസ വഴി വ്യക്തികൾക്ക് നേരിട്ടെത്തി തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. അപേക്ഷകർക്ക് ആവശ്യാനുസരണം 60, 90 അല്ലെങ്കിൽ 120 ദിവസത്തെ കാലാവധി തിരഞ്ഞെടുക്കാം. പക്ഷെ അപേക്ഷിക്കുന്നതിന് മുമ്പ് ചില നിബന്ധനകളുണ്ട്.

വിസ ആർക്കെല്ലാം ലഭിക്കും?

യുഎഇ ജോബ് സീക്കർ വിസ ലഭിക്കാൻ അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (MOHRE) പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം ഒന്ന്, രണ്ട് അല്ലെങ്കിൽ മൂന്ന് എന്നീ സ്കിൽ ലെവലുകളിൽ ഉൾപ്പെടുന്നവരായിരിക്കണം. ഈ വിഭാഗത്തിൽ മാനേജർമാർ, സയന്റിറിക്/ടെക്നിക്കൽ രംഗങ്ങളിലെ പ്രൊഫഷണലുകൾ, ടെക്നീഷ്യൻമാർ എന്നിവരാണ്. രണ്ടാം വിഭാഗത്തിൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദം നേടിയവരായിരിക്കണം. മാത്രമല്ല രണ്ട് വർഷത്തിനുള്ളിൽ ഇവർ പാസ്സായവരായിരിക്കണം.

ഏതെല്ലാം രേഖകളാണ് ആവശ്യം

യുഎഇയിൽ കഴിയുന്ന കാലയളവിലെ ചെലവുകൾക്കായി നിശ്ചിത സാമ്പത്തിക ഗ്യാരണ്ടിയോ/ബാങ്ക് രേഖകളോ ഹാജരാക്കേണ്ടതുണ്ട്. മാത്രമല്ല അപേക്ഷയ്ക്കായി മൂന്ന് പ്രധാന രേഖകൾ ആവശ്യമാണ്.

. കളർ ഫോട്ടോ
. അപേക്ഷകന്റെ പാസ്പോർട്ടിന്റെ പകർപ്പ്
. അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

എങ്ങനെ അപേക്ഷിക്കാം?

ജോബ് സീക്കർ വിസകൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ICP) ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കാം. എന്നാൽ ദുബായിലേക്ക് പ്രത്യേകം അപേക്ഷിക്കണമെങ്കിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) വെബ്‌സൈറ്റ് വഴിയോ അവരുടെ ഔദ്യോഗിക ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author