US PERM Suspension: 8 പ്രമുഖ കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ മരവിപ്പിച്ച് യുഎസ്
8 പ്രമുഖ ഐടി കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ അമേരിക്ക നിര്‍ത്തിവെച്ചു
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാർക്ക് അവരുടെ തൊഴിലുടമയുടെ സ്പോൺസർഷിപ്പിലൂടെ സ്ഥിര താമസവകാശം നേടിത്തരുന്ന ഔദ്യോഗിക രേഖയാണ് തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ്. H-1B പോലുള്ള താൽക്കാലിക വർക്ക് വിസകളിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പടെ വലിയൊരു വിഭാഗത്തിന് ആശ്വസമായിരുന്നു തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ്. എന്നാൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. 8 പ്രമുഖ കമ്പനികളെ ഗ്രീൻ കാർഡ് പ്രക്രിയയിൽ നിന്ന് അമേരിക്ക ഒഴിവാക്കി.
മൈക്രോസോഫ്റ്റ് (Microsoft), അഡോബി (Adobe), കൊഗ്നിസെന്റ് (Cognizant), ഇൻഫോസിസ് (Infosys), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), വിപ്രോ (Wipro), എച്ച്സിഎല്‍ ടെക്നോളജീസ് (HCL Technologies), ക്യാപ്ജെമിനി (Capgemini) എന്നീ കമ്പനികളുടെ പേരുകളാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകള്‍ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ്സ് ചെയ്യുകയോ ഇല്ലെന്നും യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
തൊഴിൽ അധിഷ്ഠിത കുടിയേറ്റ പദ്ധതികളുടെ ദുരുപയോഗം തടയാനും അമേരിക്കയിലെ തൊഴിലാളികളെ സംരക്ഷിക്കാനുമാണ് പുതിയ നീക്കവുമായി ഭരണകൂടം രംഗത്തെത്തിയത്. മൈക്രോസോഫ്റ്റ് അമേരിക്കയിലെ തൊഴിലാളികളെ പിരിച്ചുവിടുകയും വിദേശ ജീവനക്കാരെ നിയമിക്കാനായി H-1B അനുമതികൾക്കും ഗ്രീൻ കാർഡിനും വേണ്ടി നടക്കുകയാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് ആരോപിച്ചു. വിസ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ സെപ്റ്റംബറിൽ കൊഗ്നിസെന്റ് നടത്തുന്ന ഗ്രീൻ കാർഡ് അപേക്ഷകൾ ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു.
തൊഴിലുടമ സ്പോൺസർ ചെയ്യുന്ന പല ഗ്രീൻ കാർഡുകളും ലഭിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM). ഈ അപേക്ഷകൾ തീർച്ചപ്പെടുത്താത്ത ജീവനക്കാർക്ക് വലിയ കാലതാമസം നേരിടാം. ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് കമ്പനികൾ വഴി പുതിയ പ്രക്രിയകൾ തുടങ്ങാനും കഴിയില്ല. എന്നാൽ ഇതിനകം പെർം അംഗീകാരം ലഭിച്ചവർക്ക് തൽക്കാലം പ്രശ്നമില്ല.
H-1B വിസയിൽ അമേരിക്കയിൽ നിൽക്കാൻ സാധാരണയായി 6 വർഷത്തെ കാലാവധിയാണുള്ളത്. ഗ്രീൻ കാർഡ് പ്രക്രിയയെ ആശ്രയിച്ച് വിസ നീട്ടി കിട്ടാൻ ശ്രമിക്കുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്. തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് സസ്പെൻഷൻ എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സസ്പെൻഷൻ ബാധിക്കപ്പെട്ട കമ്പനികൾക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ട്. എന്നിരുന്നാലും വിസ കാലയളവിനെ ആശ്രയിച്ചാണ് ജീവനക്കാരുടെ മുന്നോട്ടുപോക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.