SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

White House: വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി: ഇടക്കാല തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി ട്രംപ് ഭരണകൂടം

International

വൈറ്റ് ഹൌസിൽ വൻ അഴിച്ചുപണി നടത്തി ട്രംപ് ഭരണകൂടം. ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി.

Edited by Karthika V Updated by Karthika V
Published: Nov 07, 2026, 09:38 AM | Updated: Nov 07, 2026, 09:38 AM

ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വൈറ്റ് ഹൗസിൽ ട്രംപിന്റെ അഴിച്ചുപണി. പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് സൂസി വൈൽസിനെ മാറ്റി. പകരം ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ സ്റ്റീഫൻ മില്ലറെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ട്രംപ് രണ്ടാം തവണ ഭരണത്തിലേറിയ ശേഷമുള്ള ഏറ്റവും നിർണായകമായ അധികാരമാറ്റങ്ങളിലൊന്നാണിത്.

തീവ്ര നിലപാടുകാരനായ സ്റ്റീഫൻ മില്ലറാണ് ഇനി ചീഫ് ഓഫ് സ്റ്റാഫ് പദവിയേൽക്കുന്നത്. നവംബർ 9 മുതലാണ് 41കാരനായ മില്ലർ ഔദ്യോഗികമായി സ്ഥാനമേൽക്കുക. വിവാദമായ അതിർത്തി നിയന്ത്രണ പദ്ധതികളുടെയും നാടുകടത്തൽ നയങ്ങളുടെയും പ്രധാന ശില്പിയായ മില്ലർ 2016 മുതൽ ട്രംപിനൊപ്പം സജീവമായി പ്രവർത്തിക്കുന്നു. നിലവിലെ ചീഫ് ഓഫ് സ്റ്റാഫായ സൂസി വൈൽസ് പദവി വിട്ടൊഴിഞ്ഞ് ട്രംപിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗത്തിലേക്ക് മാറും.

1985-ൽ കാലിഫോർണിയയിലെ സാന്റാ മോണിക്കയിലുള്ള ഒരു ജൂത കുടുംബത്തിലാണ് സ്റ്റീഫൻ മില്ലർ ജനിച്ചത്. കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശത്താണ് വളർന്നതെങ്കിലും സ്കൂൾ കാലഘട്ടം മുതൽക്കേ തീവ്ര യാഥാസ്ഥിതിക നിലപാടുകളാണ് അദ്ദേഹം പുലർത്തിയിരുന്നത്. 16-ാം വയസ്സിൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ സ്‌പാനിഷ് ഭാഷ ഉൾപ്പെടുത്തിയതിനെതിരെ പരസ്യമായി രംഗത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്യൂക്ക് സർവകലാശാലയിലെ പഠനത്തിന് ശേഷം വാഷിംഗ്ടണിലേക്ക് മാറിയ മില്ലർ, റിപ്പബ്ലിക്കൻ നേതാവ് മൈക്കൽ ബാക്ക്മാന്റെ പ്രസ് സെക്രട്ടറിയായാണ് കരിയർ ആരംഭിച്ചത്. 2016-ൽ ട്രംപ് അധികാരം ഏറയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന ഉപദേശകനായും പ്രസംഗങ്ങൾ തയ്യാറാക്കുന്ന വ്യക്തിയായും മില്ലർ മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author