SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ഉക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കും

Kerala

ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരാളായിരുന്നു അഖിൽ ജോയൽ.

Written By Ajitha Kumari Updated by Ajitha Kumari
Published: Aug 21, 2026, 09:34 AM | Updated: Aug 21, 2026, 09:34 AM

കാസർഗോഡ്: റഷ്യൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറൈൻ നേവി ജീവനക്കാരനായ കാസർഗോഡ് സ്വദേശി അഖിൽ ജോയലിന്റെ മൃതദേഹം ആഗസ്റ്റ് 24 തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്. അഖിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജൂലൈ 19 നാണ്.

അഖിലിന്റെ മൃതദ്ദേഹം ഉക്രൈനിൽ നിന്ന് മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് 23 ന് ബംഗളൂരുവിലെത്തുന്ന ഭൗതിക ശരീരം 24 ന് ആംബുലന്‍സില്‍ വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും കാസര്‍ഗോഡ് ജില്ലാകലക്ടര്‍ക്ക് ലഭിച്ചു.

നേരത്തെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തുടർന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവർ തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാകലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജോയലിന്റെ വീട്ടിലെത്തുകയും തുടര്‍നടപടികളുടെ ഏകോപനം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author