Ezhuthachan Award 2026: മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം
ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, സൂര്യവംശം, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ബ്രാ, ഹിച്ച്കോക്കിൻറെ ഇടപെടൽ എന്നിവയാണ് പ്രധാന നോവലുകൾ.
)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കുന്നത്.
പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ. തത്വചിന്ത, മനശാസ്ത്രം, ശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവൽ സാഹിത്യത്തിലും പ്രധാനിയാണ് അദ്ദേഹം.
ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, സൂര്യവംശം, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ബ്രാ, ഹിച്ച്കോക്കിൻറെ ഇടപെടൽ എന്നിവയാണ് അദ്ദേഹത്തിൻറെ പ്രധാന നോവലുകൾ. സംഗീതം ഒരു സമയകലയാണ്, ഡിലൻ തോമസിൻറെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ എന്നിവയാണ് അദ്ദേഹത്തിൻറെ കഥകൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)