Crime News: കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം, സാഹസികമായി പിടികൂടി പോലീസ്
കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സ്വർണം പൊട്ടിക്കൽ സംഘത്തെ പിടികൂടി പോലീസ്.
)
മലപ്പുറം: കരിപ്പൂരിൽ സ്വർണം കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടുപോയി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദുബായിൽ നിന്നെത്തിയ റിയ എന്ന യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് യുവതി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വാഹനത്തിലെത്തിയ ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് മലപ്പുറം പുളിക്കലിൽ വെച്ച് പോലീസ് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് ഉള്ളവരാണ് സ്വർണം പൊട്ടിക്കാനായി എത്തിയതെന്നാണ് പോലീസ് പറയുന്നത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായാണ് സ്വർമം കടത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)