Idukki Murder: മദ്യപാനത്തിനിടെ വാക്കുതർക്കം, ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
Pullupara Murder: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ഇതിന് പിന്നാലെ പ്രതി തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഇടുക്കി: മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഇളംകാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. പ്രതി തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ഇതിന് പിന്നാലെ പ്രതി തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ബിനുവും തങ്കച്ചനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. കൊല നടത്തിയതിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം പറ്റിയെന്ന് പറയുകയുമായിരുന്നു. എന്നാൽ, സംശയം തോന്നിയ ഉദ്യോഗസ്ഥർ പെരുവന്താനം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. തങ്കച്ചനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തങ്കച്ചനും ബിനുവും സ്ഥിരം മദ്യപാനികളാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നുമാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.