Kerala Rain Alert: കേരളത്തിൽ മഴ അതിശക്തമാകും; മൂന്ന് ജില്ലകളിൽ റെഡ്, ഏഴിടത്ത് ഓറഞ്ച് അലർട്ടുകൾ
വടക്കൻ കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
)
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി. ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, മലവെള്ളപ്പാച്ചിൽ, ശക്തമായ കാറ്റ് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ താമസിക്കുന്നവർ ദുരന്തസാധ്യത മുന്നിൽക്കണ്ട് പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. മഴ ശക്തമായിരിക്കുന്ന സമയത്ത് നദികൾ മുറിച്ചുകടക്കാനോ നദികളിൽ ഇറങ്ങാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ ശ്രമിക്കരുത്.
മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രിയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തുകയും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും വേണം. മത്സ്യബന്ധന ഉപാധികൾ സുരക്ഷിതമായി സൂക്ഷിക്കണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)