iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Power Cut Kerala: സംസ്ഥാനത്ത് വീണ്ടും പവർകട്ട്? കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ കേരളം

Kerala

നവംബർ മുതൽ ഏപ്രിൽ വരെ 2050 മെഗാവാട്ടിൻറെ ഹ്രസ്വകാല കരാറുകൾക്ക് ആണ് കേരള ഇലക്ട്രിസിറ്റി ബോർഡ് അപേക്ഷ സമർപ്പിച്ചത്.

തിരുവനന്തപുരം: കേരളം വീണ്ടും പവർകട്ടിലേക്കെന്ന് സൂചന. ഹിമാചൽ കരാർ തീരുമാനത്തിലെത്തിയില്ലെങ്കിൽ നവംബർ ഒന്ന് മുതൽ വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നിയന്ത്രണമുണ്ടാകാനാണ് സാധ്യത. ഒക്ടോബറിൽ വൈദ്യുതി നൽകിയതിന് സമാനമായി യൂണിറ്റിന് 14.50 എന്ന ഉയർന്ന വിലയിൽ ആണെങ്കിലും അടുത്ത വർഷം മേയ് വരെ വൈദ്യുതി നൽകാമെന്ന് ഹിമാചൽ രേഖാമൂലം കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ടായിരുന്നു.

എന്നാൽ, കെഎസ്ഇബി ഈ വിവരം കഴിഞ്ഞ മാസം 28ന് സർക്കാരിനെ അറിയിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. കേരളത്തിൻറെ തീരുമാനം വൈകിയതിനാൽ ഹിമാചൽ വൈദ്യുതി രാജസ്ഥാന് ഒരു രൂപ അധികവിലയിൽ നൽകി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. അലംഭാവം ഉണ്ടായിട്ടില്ലെന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് പ്രയാസം ഉണ്ടാക്കുമെന്നുമാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.