Doomsday 2026: നവംബർ 13ന് ലോകാവസാനമോ? പ്രവചനം ഇങ്ങനെ
1970കളിലും 1980കളിലും ഈ പ്രബന്ധത്തിലെ ചില വിവരങ്ങൾ മറ്റ് പ്രചനങ്ങളേക്കാൾ കൃത്യമായിരുന്നുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
)
നവംബർ 13ന് ലോകം അവസാനിക്കുമെന്ന പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ ശാസ്ത്രജ്ഞർ 2026 നവംബർ 13ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ പ്രവചനത്തിന് പിന്നിലെ യാഥാർഥ്യം എന്താണെന്ന് അറിയാം.
വർധിച്ചുവരുന്ന ജനസംഖ്യ, വിഭവങ്ങളുടെ അഭാവം എന്നിവ മൂലം 2026 നവംബർ 13ന് ലോകം പ്രതിസന്ധിയിലാകുമെന്നും ലോകവസാനം ഉണ്ടാകുമെന്നുമാണ് പ്രവചനം. അതിനാൽ തന്നെ ഇത് അതിവേഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
യാഥാർത്ഥ്യം എന്ത്?
ഈ പ്രവചനം വാസ്തവത്തിൽ 1960ൽ നടത്തിയ ഒരു ശാസ്ത്രീയ ഗവേഷണവുമായി ബന്ധപ്പെട്ടതാണ്. അന്ന് ഇല്ലിനോയിസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഹെയ്ൻസ് വോൺ ഫോസ്റ്റർ, പട്രീഷ്യ മോറ, ലോറൻസ് അമിയോട്ട് എന്നിവർ ചേർന്ന് ലോകത്തിലെ വർധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ച് പഠനം നടത്തി.
ശാസ്ത്രജ്ഞർ ഏകദേശം 2000 വർഷത്തെ ജനസംഖ്യാ ഡാറ്റ വിശകലനം ചെയ്ത് ഒരു ഗണിതശാസ്ത്ര മാതൃക സൃഷ്ടിച്ചു. ഈ വേഗത്തിൽ ലോകജനസംഖ്യ വളർന്നാൽ 2026 നവംബർ 13ഓടെ സ്ഥിതി ഗുരുതരമാകുമെന്ന് ഇവർ പ്രവചിച്ചു. എന്നാൽ, ലോകാവസാനം ഉണ്ടാകുമെന്നോ ഭൂമിയിൽ വലിയ ദുരന്തം ഉണ്ടാകുമെന്നോ ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടില്ല.
നിയന്ത്രണാതീതമായി ജനസംഖ്യാ വളർച്ച ഉണ്ടായാൽ അത് ഭക്ഷണം, വെള്ളം, പ്രകൃതി വിഭവങ്ങൾ, സ്ഥലം എന്നിവയിൽ വലിയ സമ്മർദ്ദം ചെലുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു ഈ ശാസ്ത്രജ്ഞരുടെ ലക്ഷ്യം. നിയന്ത്രണാതീതമായ ജനസംഖ്യാ വളർച്ച എന്ന ഗവേഷണ പരാമർശം ലോകാവസാനം ആയല്ല, ഒരു മുന്നറിയിപ്പായാണ് ഉദ്ദേശിച്ചത്.
ആധുനിക ശാസ്ത്രം പറയുന്നത്
കാര്യങ്ങൾ ഇപ്പോൾ പഴയതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ലോകത്തിൽ ജനസംഖ്യ എട്ട് ബില്യൺ കവിഞ്ഞുവെങ്കിലും ജനസംഖ്യാ വളർച്ചയുടെ വേഗത കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. 2080ഓടെ ലോകജനസംഖ്യ അതിൻറെ ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന് ശേഷം ക്രമേണ ജനസംഖ്യ കുറയുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഭൂമിക്ക് യഥാർഥ ഭീഷണിയാകുന്നത് ഓക്സിജൻറെ കുറവ് ആയിരിക്കുമെന്നാണ് ആധുനിക ശാസ്ത്ര ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ 2026ൽ ലോകാവസാനം ഉണ്ടാകുമെന്നതിന് ശാസ്ത്രീയമായ ഒരു സ്ഥിരീകരണവും നിലവിൽ ഇല്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)