iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Traffic Restrictions: ബിജെപി പദയാത്ര; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം

Kochi

കൊച്ചിയിൽ നാളെ ഉച്ചമുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നാളെ നടത്തുന്ന പദയാത്രയെ തുടർന്ന് കൊച്ചി നഗരത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. ഫാർമസി ജങ്ഷൻ മുതലുള്ള ബാനർജി റോഡ്, ഹൈക്കോർട്ട് ജങ്ഷൻ, ഷണ്മുഖം റോഡ്, പാർക് അവന്യൂ റോഡ്, സിഎച്ച് റോഡ്, ഫോർഷോർ റോഡ് എന്നീ പ്രധാന പാതകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് തേവര, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എംജി റോഡ് വഴി ജോസ് ജങ്ഷൻ, രവിപുരം വഴി തിരിഞ്ഞുപോകണം.

വൈപ്പിനിൽ നിന്ന് ജങ്കാർ മാർഗം നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഹൈക്കോടതി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ചിറ്റൂർ റോഡിലൂടെയാണ് തിരിച്ചുവിടുക. ചിറ്റൂർ റോഡ് വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങളെ പദയാത്ര കടന്നുപോകുന്ന സാഹചര്യം വിലയിരുത്തി ആവശ്യാനുസരണം നിയന്ത്രിക്കും.

കൂടാതെ, പദയാത്ര കടന്നുപോകുന്ന സമയത്ത് ഹൈക്കോടതി ജങ്ഷൻ, മേനക, ഷണ്മുഖം റോഡ്, പാർക് അവന്യൂ റോഡ് എന്നിവിടങ്ങളിൽ വാഹനഗതാഗതം പൂർണമായി നിയന്ത്രിക്കുന്നതായിരിക്കും. കലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പ്രകടന സമയത്ത് മാധവ ഫാർമസി ജങ്ഷനിൽ നിന്നും എംജി റോഡിലേക്ക് തിരിഞ്ഞുപോകേണ്ടതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.