iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kochi

Cheranalloor Accident Updates: ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞു 

കൊച്ചി: ചേരാനല്ലൂർ അപകടത്തിലെ പ്രതിയുടെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിനെതിരെ ജഡ്ജി ഇന്നലെ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അത് പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഈ ഇത്തരവ്.

പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി പരിഗണിക്കവെ ജഡ്ജിയുടെ അറസ്റ്റ് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി അദ്ദേഹം ജുഡീഷ്യൽ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും വിലയിരുത്തി.

ഇതിനിടയിൽ ഇന്നലെ 4 മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണൽ ജഡ്ജി പറഞ്ഞപ്പോൾ അതെന്തിനാണ് 4 മണിക്കൂർ ചോദ്യം ചെയ്തതതെന്നും കോടതി ചോദിച്ചു. ഒപ്പം ജഡ്ജിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും കോടതി ചോദിച്ചു.

അപകടസ്ഥലത്ത് ജഡ്ജി മണിക്കൂറുകളോളം ഉണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ അറിയിച്ചു. ഇന്നലെ ചോദ്യം ചെയ്തപ്പോൾ മകൻ വാഹനം എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ലെന്നും പിതാവ് എന്ന നിലയിലാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്നും ജഡ്ജി പറഞ്ഞിരുന്നു. ജഡ്ജിയുടെ മുൻ‌കൂർ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിർത്തു. കേസിൽ നീതി നടപ്പായില്ലെന്നും കേസിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഫലമാണ് കേസ് ഹൈക്കോടതിയിൽ എത്തിയതെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.