iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Railway Charging Point: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! 'രാത്രിയില്‍ ട്രെയിനില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല'

Utility

തീപിടുത്തം ഒഴിവാക്കാൻ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിലെ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ നിർദേശം

യാത്രയ്ക്കിടെ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരു അനുഗ്രഹം തന്നെയാണ്. എല്ലാ യാത്രക്കാരും ഈ സേവനം കൃത്യമായി തന്നെ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ ട്രെയിൻ കോച്ചുകളിലെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ എല്ലാ റെയിൽവേ സോണുകളോടും റെയിൽവേ ബോർഡ് കർശനമായി നിർദേശിച്ചു. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് നിയന്ത്രണം കർശനമാക്കുന്നത്.

ചാർജിംഗ് പോയിന്റുകൾ ഓഫ്

2014-ലെ രാത്രികാല ചാർജിംഗ് നിയന്ത്രണ ഉത്തരവ് എല്ലാ റെയിൽവേ സോണുകളും കർശനമായി പാലിക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചു. ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകാനും മിന്നൽ പരിശോധനകൾ നടത്താനും റെയിൽവേ അധികാരികൾക്ക് നിർദേശം നൽകി.

പഴയ ഉത്തരവ്

2013-ൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനിൽ 'ഹസൂർ സാഹിബ് നാന്ദേഡ്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്' ട്രെയിനിന്റെ എസി 3-ടയർ കോച്ചിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ആദ്യമായി ഇത്തരം നിർദ്ദേശം വരുന്നത്. എസി കോച്ചുകളിലെ ചാർജിംഗ് പോയിന്റുകൾ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഓഫ് ചെയ്യണമെന്ന് സതേൺ സർക്കിൾ കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി ശുപാർശ ചെയ്തിരുന്നു.

യാത്രക്കാരുടെ സൗകര്യവും മുൻനിർത്തി രാത്രി 11 മണി മുതൽ പുലർച്ചെ 5 മണിവരെയായി സമയം നിശ്ചയിച്ചു. യാത്രക്കാരെ വിവരം അറിയിക്കാൻ എല്ലാ എസി കോച്ചുകളിലും സ്റ്റിക്കറുകൾ പതിക്കാനും നിർദേശിച്ചു.

എസി കോച്ചുകൾക്ക് പുറമെ നോൺ-എസി സ്ലീപ്പർ കോച്ചുകളിലും സമാനമായി രാത്രി സമയത്ത് ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി ശുപാർശ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.