Cheranalloor Car Accident: ചേരാനല്ലൂർ കാർ അപകടം; അഡീഷണൽ ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം, 17കാരനെ വിട്ടയച്ചു
ചേരാനാല്ലൂർ കാർ അപകടത്തിൽ കസ്റ്റഡിയിലെടുത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
)
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് കാർ ഓടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ ആണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഇയാളുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നിരുന്നു. ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഇയാളുടെ സ്കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. അതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നായിരുന്നു പ്രതി പോലീസിൽ മൊഴി നൽകിയത്. ആഗ്രഹം കൊണ്ടാണ് പിതാവിന്റെ കാർ ഓടിക്കാനായി എടുത്ത്. നൈറ്റ് ഡ്രൈവിന് പോയതാണെന്നും 17-കാരൻ മൊഴി നൽകിയിരുന്നു. നൈറ്റ് ഡ്രൈവ് കഴിഞ്ഞ് വരുമ്പോൾ മഴയായതിനാൽ സ്കൂട്ടർ കണ്ടില്ലെന്നും റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)