iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Onion Peel Hair Toner: സവാളത്തൊലി കളയല്ലേ! മുടി വളരാൻ വീട്ടിൽ തന്നെ തയാറാക്കാം ഹെയർ ടോണർ

Utility

സവാളത്തൊലി ഉപയോഗിച്ചുള്ള ഹെയർ ടോണർ വീട്ടിൽ തന്നെ തയാറാക്കിയാലോ എങ്ങനെയെന്ന് നോക്കാം.

മുടികൊഴിച്ചിൽ ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള പലവിധ സാധനങ്ങളും പരിഹാരമായി പരീക്ഷിച്ച് നോക്കിയാലും അതിലൊക്കെ പലപ്പോഴും എല്ലാവരും പരാജയപ്പെട്ട് പോകാറുമുണ്ട്.

എന്നാൽ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സവാള ​ഗുണകരമാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. സവാളയ്ക്കൊപ്പം തന്നെ അതിന്റെ തൊലിയും മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണെന്ന് എത്ര പേർക്കറിയാം? മുടി കൊഴിച്ചിൽ തടയാനും കരുത്തോടെ മുടി വളരാനും സവാളത്തൊലി ഉപയോ​ഗിച്ച് ഒരു ഹെയർ ടോണർ തയാറാക്കിയാലോ. വീട്ടിൽ തന്നെ ഇത് തയാറാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇനി ‌സവാള തൊലിച്ച ശേഷം അത് എറിഞ്ഞുകളയേണ്ട. ആ തൊലിയിൽ മുടിയുടെ സൗന്ദര്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

സവാളത്തൊലി ഉപയോഗിച്ച് ഹെയർ ടോണർ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

ആവശ്യമായ ചേരുവകൾ

  • സവാള തൊലി
  • കറിവേപ്പില
  • ചെമ്പരത്തിയില
  • ഒരു ​ഗ്ലാസ് വെള്ളം

തയാറാക്കുന്ന വിധം

  • ആദ്യം തന്നെ സവാളത്തൊലി നന്നായി കഴുകി ഒരു പാത്രത്തിലെടുക്കുക. 2-3 സവാളയുടെ തൊലി ഉപയോ​ഗിക്കേണം.
  • അതിലേക്ക് കറിവേപ്പിലയും ചെമ്പരത്തിയിലയും ചേർക്കുക.
  • സവാളത്തൊലിയും കറിവേപ്പിലയും ചെമ്പരത്തിയിലയും ഉള്ള പാത്രത്തിലേക്ക് ഒരു ​ഗ്ലാസ് വെള്ളം ഒഴിച്ച് 5 മിനിറ്റ് നേരം തിളപ്പിക്കുക.
  • ഇനി ഇത് തണുത്ത ശേഷം അരിച്ചെടുക്കുക.
  • ഉപയോ​ഗിക്കേണ്ട രീതി
  • ഷാമ്പൂ ചെയ്ത് മുടി കഴുകിയ ശേഷം കഴുകിയ സവാളത്തൊലി കൊണ്ടുള്ള ടോണർ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുടിയിഴകളിലും സ്പ്രേ ചെയ്യണം. 5-10 മിനിറ്റ് നേരം മസാജ് ചെയ്യുക. തുടർന്ന് ഒരു 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ടോണർ ഉപയോ​ഗിക്കുന്നത് മികച്ച ഫലം നൽകും.

ഗുണങ്ങൾ

  • സവാളത്തൊലിയിൽ സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഒപ്പം മുടി കൊഴിച്ചിൽ തടയുകയും പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുകയും ചെയ്യും.
  • സവാളത്തൊലിയിൽ 'ക്വെർസെറ്റിൻ' (Quercetin) എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നിലനിർത്താനും ഇത് സഹായിക്കുന്നു.
  • തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റാൻ സവാളത്തൊലി ടോണർ സഹായിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.