SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Metro: ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരം; സ്പെഷ്യൽ മെട്രോ സർവീസുമായി കൊച്ചി മെട്രോ

കലൂർ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 22, 2026, 11:50 AM | Updated: Sep 22, 2026, 11:50 AM

കൊച്ചി: നാളെ നടക്കുന്ന ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു നാളെ കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ആവേശപ്പോര് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് പോരാട്ടം ആരംഭിക്കുന്നത്. മത്സരം കണ്ട ശേഷം തിരികെ പോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് രാത്രി 9 നും 10 നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്ബൈയുണ്ടാകും.

തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യൂആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author