SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

68th Kerala State School Sports Meet: കോഴിക്കോട് സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു

Kozhikode

68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി.

Written By Mekha P Panicker Updated by Karthika V
Published: Oct 25, 2026, 06:28 PM | Updated: Oct 25, 2026, 06:28 PM

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. മുഖ്യമന്ത്രി വി.‍ ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീനും ചേര്‍ന്ന് കായികമേളയ്ക്ക് തിരിതെളിയിച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ഒളിംപ്യൻ പി. ടി. ഉഷയിൽ നിന്നാണ് മുഖ്യമന്ത്രി വി.‍ ഡി. സതീശൻ ദീപശിഖ ഏറ്റുവാങ്ങിയത്.

ഒന്നരപതിറ്റാണ്ടിന് ശേഷമാണ് കോഴിക്കോട് സ്കൂൾ കായികമേള എത്തുന്നത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് കായികമേള നടക്കുന്നത്. ഒക്ടോബർ 26-ന് ഭിന്നശേഷിയുള്ളവരും പ്രത്യേക പരിഗണന അർഹിക്കുന്നതുമായ കുട്ടികൾക്കായി ഇൻക്ലൂസീവ് കായികമേള നടക്കും. ഈ മേളയിൽ ഏകദേശം 2000-ത്തോളം താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ്, ബാഡ്മിന്റൻ തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക മത്സരം ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 27 മുതൽ 31 വരെയാണ് അത്‌ലറ്റിക് മത്സരങ്ങൾ നടക്കുക. കോഴിക്കോട് ചാത്തമംഗലം എൻഐടിയുടെ പുതിയ സിന്തറ്റിക് ട്രാക്ക് അടക്കം 9 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി കുടിവെള്ളത്തിന് മൺകൂജയും മാലിന്യങ്ങൾ ശേഖരിക്കാൻ തെങ്ങോല കുട്ടയുമാണ് ഉപയോഗിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റ് ജില്ലകളിലെ കുട്ടികൾക്ക് 50 സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര സുഗമമാക്കാൻ 'ഒളിംപിക്സ് എക്സ്പ്രസ്' ആപ്പ് ലഭ്യമാണ്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഭക്ഷണത്തിന്റെ ചുമതല.

സമാപന സമ്മേളനം ഒക്ടോബർ 31-ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ചടങ്ങിൽ മുഖ്യാതിഥിയാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author