കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു പോലീസ്
ബീച്ചിൽ നടക്കാൻ പോയവരാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടതും ശേഷം പോലീസിനെ അറിയിച്ചതും.
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. രാവിലെ ബീച്ചിൽ നടക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്.
തുടർന്ന് അവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോചന നടത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയത് ബീച്ചിലെ ഓപ്പണ്‍ സ്‌റ്റേജിന് മുന്‍ ഭാഗത്തു നിന്നാണ് എന്നാണ് സൂചന. തുടർന്ന് വെള്ളയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ മരണശേഷം ബീച്ചില്‍ തള്ളിയതാണോ അതോ കൊലപാതകമാണോ എന്നതടക്കമുല്ല കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തുന്നത് പ്രയാസമാനിന്നാണ് പോലീസ് പറയുന്നത്. ഇന്‍ക്യാസ്റ്റ് നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.