SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode Dengue: കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു, 136 പേർക്ക് രോഗം സ്ഥിരീകരിച്ചു

Kozhikode

കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു, ഉറവിട നശീകരണത്തിന് നിർദേശം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 26, 2026, 03:50 PM | Updated: Nov 26, 2026, 03:50 PM

കോഴിക്കോട്: ജില്ലയിൽ ഈ മാസം 24 വരെ 136 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 385 പേർ ചികിത്സ തേടിയിട്ടുണ്ട്. 24-ന് മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്തു.

24-ന് രോഗം സ്ഥിരീകരിച്ച 12 പേരിൽ 5 പേരും ഒളവണ്ണയിൽ നിന്നുള്ളവരാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിലും ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് രോഗം പടരുന്നത്.

വീടിനകത്തും പരിസരങ്ങളിലുമുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകൾ വളരുന്നത്. ഇടവിട്ടുള്ള മഴ ഈഡിസ് കൊതുകുകൾ പെരുകാൻ കാരണമാകും. ആഴ്ചയിലൊരിക്കൽ ഇവ പരിശോധിച്ച് ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് ഡിഎംഒ ഡോ. വി. പി. രാജേഷ് നിർദേശിച്ചു.

പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. പകൽ സമയങ്ങളിൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author