Kozhikode: കോഴിക്കോട് ലഹരിക്കടിമയായ മകന്‍ പിതാവിന്റെ മര്‍ദനമേറ്റ് മരിച്ചു
കോഴിക്കോട് മീഞ്ചന്തയില്‍ ലഹരിക്ക് അടിമയായ 30 കാരനെ പിതാവ് കൊന്നു
)
കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ ലഹരിക്ക് അടിമയായ മകനെ പിതാവ് കൊലപ്പെടുത്തി. എരിങ്ങോട്ട് പറമ്പ് സ്വദേശി മിസ്ഹാബ് (30) ആണ് കൊല്ലപ്പെട്ടത്. മിസ്ഹാബിന്റെ പിതാവ് ഉമ്മർക്കോയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായിരുന്ന മിസ്ഹാബിനെ ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും ലഹരി ഉപയോഗത്തിൽ നിന്ന് ഇയാൾ പൂർണമായി മുക്തനായിരുന്നില്ല. മകൻ പതിവായി ലഹരി ഉപയോഗിക്കുന്നതും വഴക്കുണ്ടാക്കുന്നതും പിതാവ് ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലും അടിപിടിയിലും കലാശിച്ചു. പ്രകോപിതനായ ഉമ്മർകോയ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റ പിതാവ് ഉമ്മർകോയയെയും വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മിസ്ഹാബിന്റെ മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)