iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

KMCC Robbery: കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസ്; ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങി

Kozhikode

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണൻ ആണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവ് പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്.

ജോലി വാഗ്ദാനം ചെയ്താണ് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയതെന്നും അവിടെ എത്തിച്ച് കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കാനാവശ്യപ്പെടുകയുമായിരുന്നുവെന്നാണ് ബാലകൃഷ്ണൻ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർച്ച നടത്തിയ കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. അറബിയുടെ ലോക്കറിൻറെ താക്കോൽ നഷ്ടപ്പെട്ടതിനാൽ അത് തുറക്കണമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്നും കെഎംസിസിയുടെ ഓഫീസ് ആണെന്ന് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്നത് റാഷിദ്, ബോംബെ ഷാജി, സ്വാലിഹ് എന്നിവരാണെന്നും അവിടെ നിന്ന് 50,000 രൂപയും ഇവിടെ എത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറഞ്ഞു. പണം ലഭിച്ചാൽ 10 ലക്ഷം രൂപയിലധികം തരാമെന്ന് പറഞ്ഞിരുന്നുവെന്നും ലോക്കർ തുറന്ന് പണം ലഭിച്ചതോടെ കൂടെയുള്ളവർ പണവുമായി പോയെന്നും ബാലകൃഷ്ണൻ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.