Bike Accident: വിദ്യാർഥികൾ ഓടിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
)
കോഴിക്കോട്: വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സ്വദേശിയായ സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെ നിന്ന് ബൈക്കിൽ വന്ന വിദ്യാർഥികൾ അമിതവേഗതയിൽ എത്തി റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സൈതലവി ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് ദൂരെ തെറിച്ചുവീണു. സൈതലവിയെ ഇടിച്ചിട്ടിട്ടും വിദ്യാർഥികൾ ബൈക്ക് നിർത്താതെ പോകുകയായിരുന്നു.
വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് വിദ്യാർഥികളിൽ ഒരാൾ അപകടസ്ഥലത്ത് തന്നെ തെറിച്ചുവീഴുകയും പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് കണ്ടെത്തിയത്. അപകടം നടക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)