68th Kerala School Sports Meet: ചരിത്രമെഴുതി തിരുവനന്തപുരം, 2012.3 പോയിന്റുമായി സ്വര്‍ണക്കപ്പ് നിലനിര്‍ത്തി
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ഓവറോള്‍ കിരീടം നിലനിര്‍ത്തി. അടുത്ത മേള കൊല്ലത്ത്.
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം സ്വന്തമാക്കി തിരുവനന്തപുരം. 2012.3 പോയിന്റുമായി ഓവറോൾ കിരീടം തിരുവനന്തപുരം നിലനിർത്തി. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും. 923.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അത്‌ലറ്റിക്സിൽ മലപ്പുറം ജില്ലയാണ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ചാം തവണയും 75.3 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ അത്‌ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം നിലനിർത്തി. ഗെയിംസ് വിഭാഗത്തില്‍ 1,310 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി (151 സ്വര്‍ണം, 92 വെള്ളി, 106 വെങ്കലം). കണ്ണൂര്‍ രണ്ടാമതും (813 പോയിന്റ്), തൃശൂര്‍ മൂന്നാമതുമെത്തി (796 പോയിന്റ്). അക്വാട്ടിക്സ് വിഭാഗത്തില്‍ 606 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. എറണാകുളം രണ്ടാമതും (106 പോയിന്റ്), തൃശൂര്‍ മൂന്നാമതുമെത്തി (120 പോയിന്റ്).
സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ കെ. ജെ. എബിനും പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ നിവേദ്യ കലാധറും മേളയിലെ മിന്നും താരങ്ങളായി. ജൂനിയര്‍ വിഭാഗത്തിലേക്ക് വരുമ്പോള്‍ കോട്ടയത്തിന്റെ വിഷ്ണു യാദവ് ആണ്‍കുട്ടികളിലും കോഴിക്കോടിന്റെ അല്‍ക്ക ഷിനോജ് പെണ്‍കുട്ടികളിലും മേളയിലെ താരങ്ങളുടെ പദവി സ്വന്തമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ എം. ശ്രീഹരി ആൺകുട്ടികളുടെ വിഭാഗത്തിലും ആലപ്പുഴയുടെ ഹർഷ ജോൺ പെൺകുട്ടികളുടെ വിഭാഗത്തിലും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടുന്നത്. കായികമേളയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ജില്ല 2,000-ത്തിന് മുകളിൽ പോയിന്റുകൾ നേടി സ്വർണക്കപ്പ് സ്വന്തമാക്കിയത്. അടുത്ത കായികമേളയ്ക്ക് കൊല്ലം ജില്ല വേദിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.