Kozhikode Drown Death: ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ അപകടം; രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.
)
കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പുല്ലൂരാംപാറ ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിലിറങ്ങിയ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയതാണ് നാലാംഗ സംഘം. ഇതിൽ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ കയത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചേർന്ന് ഇരുവരെയും ഉടൻ തന്നെ കരയ്ക്കെത്തിച്ചു. തുടർന്ന് ഇവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)