SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bank Open: ബാങ്കുകൾക്ക് ഇന്ന് പ്രവൃത്തി ദിവസം; അടുത്ത മൂന്ന് ദിവസം പണിമുടക്ക്

മൂന്ന് ദിവസം പണിമുടക്ക് നടക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടാൻ സാധ്യത.

Written By Roniya Baby Updated by Roniya Baby
Published: Sep 27, 2026, 06:24 AM | Updated: Sep 27, 2026, 06:24 AM

ന്യൂഡൽഹി: പണിമുടക്ക് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം സെപ്തംബർ 27ന് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചു. തിങ്കൾ മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കുന്നതിനാലും സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിലെ കണക്കുകൾ പൂർത്തിയാക്കേണ്ടതിനാലുമാണ് ഈ തീരുമാനം.

പണിമുടക്കിന് ശേഷം ഒക്ടോബർ ഒന്നിന് ബാങ്കുകൾ തുറക്കുമെങ്കിലും രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് അവധി ആയിരിക്കും. എന്നാൽ, ഒക്ടോബറിലെ ആദ്യ ശനിയാഴ്ചയായ മൂന്നാം തിയതി ബാങ്കുകൾ പ്രവർത്തിക്കും. അതിനാൽ ഈ ആഴ്ച ആകെ മൂന്ന് ദിവസം ആയിരിക്കും ബാങ്കുകളുടെ പ്രവർത്തനം പൂർണമായി നടക്കുക.

ബാങ്ക് ശാഖകൾ അടഞ്ഞുകിടന്നാലും ഓൺലൈൻ വഴി നടത്തുന്ന ഡിജിറ്റൽ ഇടപാടുകൾക്കും ഇഎംഐ ഉൾപ്പെടെയുള്ള ഓട്ടോമേറ്റഡ് സേവനങ്ങൾക്കും മുടക്കമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നതിനാൽ എടിഎമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാക്കും.

പണിമുടക്ക് ദിവസങ്ങളിൽ ഏത് ബാങ്കിൻറെ എടിഎമ്മിൽ നിന്നും പരിധിയില്ലാതെ സൌജന്യമായി പണം പിൻവലിക്കാൻ പൊതുമേഖലാ ബാങ്കുകൾ സൌകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ബാങ്ക് ജീവനക്കാരിൽ ഭൂരിഭാഗവും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ നേരിട്ടുള്ള ബാങ്കിങ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author