iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

CNG Price Hike: സിഎൻജിക്ക് വില വർധിച്ചു; പ്രകൃതിവാതകത്തിന് കൂടിയത് 3.89 രൂപ- ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലെ പുതിയ വില അറിയാം

ന്യൂഡൽഹി: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൻറെ വില വർധിപ്പിച്ചു. 3.89 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. സിഎൻജിയുടെ വില വർധിപ്പിച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ) പ്രഖ്യാപിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിലെ നിലവിലെ സിഎൻജി വില കിലോഗ്രാമിന് 86.98 രൂപയാണ്. നോയിഡയിലും ഗാസിയാബാദിലും 95.59 രൂപയാണ് പുതുക്കിയ നിരക്ക്. ഗുരുഗ്രാമിൽ ഒരു കിലോ സിഎൻജിക്ക് 92.01 രൂപയാണ്.

ദ്രവീകൃത പ്രകൃതിവാതകത്തിൻറെ ഇറക്കുമതി വിലയിലുണ്ടായ വർധിച്ചതിനെ തുടർന്നാണ് വില വർധന പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

പെട്രോളിനും ഡീസലിനും സമാനമായി മൂല്യവർധിത നികുതി ഘടനകളിലെ വ്യത്യാസങ്ങൾ കാരണം ഓരോ സംസ്ഥാനങ്ങളിലും വിലയിൽ വ്യത്യാസം ഉണ്ടാകാം. ഈ വർഷം മാത്രം സിഎൻജി വിലയിലുണ്ടായ അഞ്ചാമത്തെ വർധനയാണ് ഇത്.

മെയ് മാസത്തിൽ ഐജിഎൽ 10 ദിവസത്തിനുള്ളിൽ നാല് തവണയായി വില വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറാൻ യുഎസ് യുദ്ധവും മൂലം ആഗോളതലത്തിൽ ഊർജ്ജ വിലയിൽ ഉണ്ടായ വർധനവിനെ തുടർന്നാണ് സിഎൻജി വിലയും ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.