iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Konad Beach: ഉറക്കം കെട്ട് കോനാട് കാമ്പുറം തീരദേശം; അർദ്ധരാത്രിയിലെ പിറന്നാളാഘോഷങ്ങളും വെടിക്കെട്ടുകളും

കോഴിക്കോട്: നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോനാട് കാമ്പുറം തീരദേശം. കടപ്പുറത്തെ ശാന്തത ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ, ഇവിടെ അതിരുവിടുന്ന ആഘോഷങ്ങൾ കാരണം തീരദേശവാസികളുടെ ഉറക്കം നഷ്ടമായിരിക്കുകയാണ്.

യുവതീയുവാക്കൾ പിറന്നാൾ ആഘോഷിക്കാൻ കോനാട് കടപ്പുറമാണ് തിരഞ്ഞെടുക്കുന്നത്. രാത്രി 12 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പാട്ട് വെച്ച് നൃത്തം ചെയ്യുക മാത്രമല്ല വെടിക്കെട്ട് വരെ പലരും ഇവിടെ നടത്തുന്നുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങൾ പുലർച്ചെ വരെ നീളുന്നു.

ഇതേതുടർന്ന് കടപ്പുറത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവരുടെ ഉറക്കം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വലിയ ശബ്ദത്തിലുള്ള ബഹളം കാരണം പ്രദേശത്തെ രോഗികളും വയോധികരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പുലർച്ചെ കടലിൽ പോകേണ്ട മത്സ്യത്തൊഴിലാളികൾ രാത്രികാലങ്ങളിൽ ഉറക്കം ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. പരീക്ഷകൾക്ക് വേണ്ടി പഠിക്കുന്ന വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്.

കടപ്പുറത്തെ സമാധാനം ഉറപ്പാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും കടപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് രാത്രികാലങ്ങളിൽ വെടിക്കെട്ട് അടക്കം യുവാക്കൾ നടത്തുന്നത്. മദ്യപാനത്തിനായി മാത്രം രാത്രികാലങ്ങളിൽ തീരദേശത്ത് എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.