Delhi Rain: ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി ഡൽഹി-എൻസിആർ, മഴക്കെടുതി രൂക്ഷം
Heavy Rain: ഡൽഹിയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ന്യൂഡൽഹി: കനത്ത മഴയിൽ മുങ്ങി ഡൽഹിയും സമീപ പ്രദേശങ്ങളും. പ്രധാന റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ട് മൂലം ഗതാഗതം താറുമാറായി. കോനാട്ട് പ്ലേസ്, ഐടിഒ, സൗത്ത് അവന്യൂ, പഞ്ച്കുയാൻ റോഡ്, ജന്തർ മന്തർ തുടങ്ങിയ പ്രദേശങ്ങളിലെ തെരുവുകൾ പൂർണമായും വെള്ളത്തിലായതോടെ യാത്രക്കാർ ദുരിതത്തിൽ ആയി.
രാജ്യതലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് മഴ വീണ്ടും ശക്തമായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചില പ്രധാന പാതകൾ ഒഴിവാക്കി യാത്ര ചെയ്യുന്നത് ഗുണം ചെയ്യും.
ഡൽഹിയിൽ മിന്റോ ബ്രിഡ്ജ്, ഐടിഒ ജങ്ഷൻ, ഡിഎൻഡി ഫ്ലൈ വേ, ധൗളാ കുവാൻ റിംഗ് റോഡ്, മഥുര റോഡ്, റോഹ്തങ് റോഡ്, ലജ്പത് നഗർ അണ്ടർപാസ്, മഹിപാൽപൂർ അണ്ടർപാസ്, കോനാട്ട് പ്ലേസ് ഔട്ടർ സർക്കിൾ, ആശ്രമം ചൗക്ക് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഗുരുഗ്രാമിൽ ഹീറോ ഹോണ്ട ചൗക്ക്, ഡൽഹി ഗുഡ്ഗാവ് എക്സ്പ്രസ് വേ, ഇഫ്കോ ചൗക്ക്, രാജീവ് ചൗക്ക്, ഗോൾഫ് കോഴ്സ് റോഡ്, സുഭാഷ് ചൗക്ക്, സോഹ്ന റോഡ്, നസർസിങ്പൂർ, വാടിക ചൗക്ക്, ശീതള മാതാ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത ഉണ്ട്. നോയിഡയിലെ സെക്ടർ 62 ജങ്ഷൻ, സെക്ടർ 18 അണ്ടർപാസ്, ഗ്രേറ്റർ നോയിഡ വെസ്റ്റ് ലിങ്ക് റോഡ്, ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ പരിസരം, നോയിഡ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, മോഡൽ ടൗൺ റൗണ്ട് എബൗട്ട്, സെക്ടർ 60 അണ്ടർപാസ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയും ദുഷ്കരമാകാൻ സാധ്യതയുണ്ട്.
ഗാസിയാബാദിലെ എൻഎച്ച് 9 വിജയ് നഗർ, രാജ് നഗർ, മോഹൻ നഗർ, ചൗധരി ചരൺ സിംഗ് പാർക്ക്, വസുന്ധര സെക്ടർ 16 അണ്ടർപാസ്, ലോണി റോഡ് എന്നിവിടങ്ങളിലും ഫരീദാബാദിലെ ബാറ്റ ചൗക്ക് ഫ്ലൈ ഓവർ സ്ലിപ്പ് റോഡുകൾ, ബഡ്കൽ ചൗക്ക്, മഥുര റോഡ് ബല്ലഭ് ഗഢ് ഭാഗം, ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസ്, നീലം ഫ്ലൈ ഓവർ, ഹാർഡ് വെയർ ചൗക്ക് എന്നിവിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാകാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.