SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

BRICS Summit 2026: ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ ഗതാഗത നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏർപ്പെടുത്തി.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 11, 2026, 12:21 PM | Updated: Sep 11, 2026, 12:21 PM

ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit) ഭാഗമായി ഡൽഹി കനത്ത സുരക്ഷയിലാണ്. നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രത്തലവന്മാരുടെയും മറ്റ് പ്രമുഖ പ്രതിനിധികളുടെയും യാത്രകളെ തുടർന്ന് സെപ്റ്റംബർ 11-ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 8:30 വരെ പ്രധാന റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതതുസമയത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വിഐപി വാഹനങ്ങളുടെ യാത്രയ്ക്ക് വേണ്ടി പ്രധാന പാതകളിൽ ഗതാഗതം താൽക്കാലികമായി തടയുകയോ വഴിതിരിച്ചുവിടുകയോ മാത്രമേ ചെയ്യൂവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ നേരത്തെ യാത്ര തിരിക്കാനും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചു.

35 റോഡുകളില്‍ നിയന്ത്രണം

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏകദേശം 35 റോഡുകളിലെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡൽഹി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സുരക്ഷയ്ക്കായി 15,000 പോലീസുകാരെയും 200 കമ്പനി അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയും ഹൈ-റെസല്യൂഷൻ ക്യാമറകളും അടക്കം 500-ലധികം സിസിടിവികൾ വഴിയാണ് നിരീക്ഷണം നടത്തുന്നത്. ഭാരത് മണ്ഡപത്തിന് പുറമെ വിമാനത്താവളം, ഹോട്ടലുകൾ, നേതാക്കൾ സന്ദർശിക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷയും പ്രവേശന നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക കൺട്രോൾ റൂം വഴി ഈ മേഖലകളെല്ലാം നിരന്തരം നിരീക്ഷിച്ചുവരികയാണ്.

കൂടുതല്‍ യാത്രകള്‍

സാധാരണ വിഐപി സന്ദർശനങ്ങളെ അപേക്ഷിച്ച് നയതന്ത്ര പ്രതിനിധികളുടെ യാത്രകൾ ഈ സമയത്ത് വളരെ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേതാക്കൾ വിമാനത്താവളം, ഹോട്ടൽ, ഉച്ചകോടി വേദി, ചർച്ചാകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് മാറിമാറി യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഒറ്റ ദിവസം തന്നെ 70 മുതൽ 80 വരെ, അല്ലെങ്കിൽ അതിലധികം വാഹനവ്യൂഹങ്ങളുടെ യാത്രകൾ ഉണ്ടായേക്കാം.

ഓരോ വാഹനവ്യൂഹത്തിനും പ്രത്യേക സുരക്ഷയും വഴികളും ഒരുക്കേണ്ടി വരുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ യാത്രാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നേതാക്കൾക്ക് ശക്തമായ സുരക്ഷയൊരുക്കുന്നതിനൊപ്പം സാധാരണക്കാർക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.


ആശുപത്രിയാത്രകളും പരീക്ഷയും

ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റുകള്‍ ഉള്ള രോഗികള്‍ വളരെ നേരത്തെ തന്നെ യാത്ര തിരിക്കണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ വഴിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയോ ട്രാഫിക് ഉദ്യോഗസ്ഥരുടെയോ സഹായം തേടാം.

യുപഎസ്‍സി (UPSC), എന്‍ഡിഎ (NDA), സിഡിഎസ് (CDS) തുടങ്ങിയ പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ വീടുകളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകന്നതിന് മുന്‍പ് തന്നെ പോകുന്ന വഴികള്‍ പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ടിംഗ് സമയത്തിന് വളരെ മുന്‍പ് തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ മാപ്പുകള്‍

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, വഴിതിരിച്ചുവിടലുകള്‍, ബദല്‍ റൂട്ടുകള്‍ എന്നിവ തത്സമയം അറിയുന്നതിനായി ഓണ്‍ലൈന്‍ മാപ്പിംഗ് പ്ലാറ്റ്ഫോമുകളുമായി ട്രാഫിക് അധികൃതര്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും അവസാന നിമിഷം ട്രാഫിക്ക് നിര്‍ദേശങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി യാത്രക്കാര്‍ തയാറായിരിക്കണം.

വ്യാജ വാര്‍ത്തകര്‍ തിരിച്ചറിയുക

ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ ബന്ദാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉച്ചകോടിയുടെ ഭാഗമായി നഗരം പൂർണ്ണമായ അടച്ചിടുമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണം. എന്നാല്‍ ഇത് ജനം വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നഗരത്തിൽ ഒരിടത്തും പൂർണ്ണമായ അടച്ചിടൽ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ ആവശ്യങ്ങൾക്കും വിഐപി യാത്രകൾക്കും അനുസൃതമായി ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author